പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. കേരളത്തിലെ വിപണിയിൽ ഗോൾഡ് അസോസിയേഷൻ പുറത്തുവിട്ട
കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 125 രൂപയും ഒരു പവന് 1000 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയും, ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമാണ് വില.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് വ്യോമസേന നടത്തിയ ആക്രമണം മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എൺപതിലധികം കേന്ദ്രങ്ങൾ തകർത്തതായാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.
പത്ത് ദിവസം മുൻപ് നടത്തിയ ആക്രമണത്തേക്കാൾ നാലോ അഞ്ചോ മടങ്ങ് വലിയ തോതിലുള്ള വൻ നാശനഷ്ടമാണ് യുഎസ് ഇത്തവണ ഇറാനിൽ വിതച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘അക്സിയോസ്’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ വിലയിലെ മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
ജൂൺ 8: രാവിലെ 1,05,960 രൂപ | ഉച്ചയ്ക്ക് 1,05,960 രൂപ
ജൂൺ 7: 1,06,520 രൂപ
ജൂലൈ 6: 1,07,520 രൂപ
ജൂലൈ 5: 1,07,600 രൂപ
ജൂലൈ 4: 1,07,600 രൂപ
ജൂലൈ 3: 1,07,800 രൂപ
ജൂലൈ 2: 1,05,440 രൂപ
ജൂലൈ 1: രാവിലെ 1,03,240 രൂപ | വൈകീട്ട് 1,04,320 രൂപ
ജൂൺ 30: രാവിലെ 1,02,760 രൂപ | ഉച്ചയ്ക്ക് 1,04,160 രൂപ
ജൂൺ 29: 1,04,880 രൂപ
ജൂൺ 28: 1,05,560 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

