നാളെ നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെന്ററി പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി ഔദ്യോഗിക അറിയിപ്പ്. പരീക്ഷാ തീയതിയുമായി ബന്ധപ്പെട്ട
വിവരങ്ങൾ ഇന്ന് ലഭ്യമായതിന് പിന്നാലെ വലിയ തോതിലുള്ള ആശയക്കുഴപ്പം വിദ്യാർത്ഥികൾക്കിടയിൽ ഉടലെടുത്തിരുന്നു. വിവിധ ജില്ലകളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ ഇടപെടുകയായിരുന്നു.
വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കാൻ മന്ത്രി നിർദേശം നൽകി. പുതുക്കിയ പരീക്ഷാ തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

