തെന്നിന്ത്യൻ താരം സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് എന്ന ചലച്ചിത്രം ഡിജിറ്റൽ സ്ട്രീമിംഗിനൊരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യയുടെ കരിയറിൽ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിന് സാധിച്ചു.
2016-ൽ പുറത്തിറങ്ങിയ 24 എന്ന ചിത്രത്തിന് ശേഷം വാണിജ്യപരമായി വലിയ വിജയം കൈവരിക്കുന്ന സൂര്യ ചിത്രമാണിത്. 300 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തിൽ കളക്ഷനായി നേടിയത്.
ജൂൺ 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം ലഭ്യമാകും.
സൂര്യയും ഇന്ദ്രൻസും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി പ്രേക്ഷകർ വിലയിരുത്തുന്നത്. തൃഷ നായികയായി എത്തുന്ന ഈ ചിത്രത്തിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
മുൻപ് ചെയ്ത വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ പി ആർ ഒ ആൻഡ് പ്രൊമോഷൻസ് നിർവഹിക്കുന്നത് പ്രതീഷ് ശേഖർ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

