വർഗീയതയെ നേരിടുന്നതിൽ പാർട്ടി സ്വീകരിച്ചുപോന്ന മൃദുസമീപനം തിരുത്താൻ സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. എല്ലാ വിഭാഗം വർഗീയതയെയും ഒരേപോലെ എതിർക്കണമെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കും.
ഇതിന്റെ ഭാഗമായി, വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങളെ പാർട്ടി ശക്തമായി തള്ളിക്കളയുമെന്ന് നേതൃത്വം വ്യക്തമാക്കി. ഇക്കാര്യത്തിൽ മുൻപ് സംഭവിച്ച വീഴ്ചകൾ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ തന്നെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന സമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ചും തിരുത്തൽ നടപടികൾ സംബന്ധിച്ചും വിപുലമായ ചർച്ചകൾ നടന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ തോൽവിക്ക് വഴിവെച്ച സാഹചര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പാർട്ടിയിൽ വരുത്തേണ്ട തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന സമിതി യോഗം വിളിച്ചുചേർക്കാനും തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

