കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ദൗത്യം പെരുമ്പാവൂർ കേന്ദ്രീകരിച്ച് ശക്തമാക്കി. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചു നടന്ന മിന്നൽ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പോലീസ് ഉദ്യോഗസ്ഥർ ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയും പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുന്നു.
ഈ സംഭവത്തിൽ പ്രതികരണവുമായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പരിശോധനയെക്കുറിച്ചുള്ള പോസ്റ്റിന് താഴെ “പെരുമ്പാവൂർ തൂഫാനടിച്ചോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ ആരംഭിച്ച ഈ കർശന നടപടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി നടത്തിയ ഈ പ്രത്യേക പരിശോധനയിൽ ഇതുവരെ 270 കേസുകൾ രജിസ്റ്റർ ചെയ്യുകയും 296 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
റെയ്ഡുകളിൽ നിന്ന് 0.3565 കിലോ ഗ്രാം എംഡിഎംഎ, 10.893 കിലോ ഗ്രാം കഞ്ചാവ്, 157 കഞ്ചാവ് ബീഡികൾ എന്നിവ പോലീസ് പിടിച്ചെടുത്തു. തൂഫാൻ ഇൻ്റലിജൻസ് എന്ന പേരിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മയക്കുമരുന്ന് ശൃംഖലയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ലഹരി മാഫിയയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ 9497979794, 9497927797 എന്നീ ഫോൺ നമ്പരുകളിലും 9995966666 എന്ന വാട്സ്ആപ്പ് നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

