തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കോൺഫറൻസ് ഓഫ് റസിഡൻസ് വെൽഫയർ അസോസിയേഷൻ (കോർവ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തലസ്ഥാന വികസനരേഖ സമർപ്പണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
റസിഡൻസ് അസോസിയേഷനുകളുടെ വികസന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക തലസ്ഥാന വികസന രേഖ കോർവ തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.എസ്. അനിൽ പ്രസാദ് മന്ത്രിക്ക് കൈമാറി.
ജില്ല പ്രസിഡന്റ് വി.എസ്.അനിൽ പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ എംഎൽഎ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നിർവഹിക്കുകയും മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ കോർവ ജനറൽ സെക്രട്ടറി കെ.ജയദേവൻ സ്വാഗതം ആശംസിച്ചു.
രക്ഷാധികാരി ടി.എച്ച്.ലോറൻസ്, വട്ടിയൂർക്കാവ് എസ്. സുധാകരൻ, വൈസ് പ്രസിഡന്റ് പി.ഗോപകുമാർ, വിദ്യാഭ്യാസ അവാർഡ് കൺവീനർ ലാൽ കുമാർ വി.ഗോപൻ, ശാസ്തമംഗലം കെ.ഗോപകുമാർ, ട്രഷറർ വിഷ്ണു എസ്.
നായർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് പുര കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ, റസിഡന്റ്സ് അസോസിയേഷൻ കലാകാരന്മാർ അണിനിരന്ന വർണ്ണാഭമായ ഗാനമേളയും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

