പശ്ചിമ ബംഗാളിലെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ അശോക് ഭട്ടാചാര്യ വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. സിലിഗുരിയിലെ വസതിയിൽ വെച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
നിലവിൽ സിലിഗുരി മാറ്റിഗാരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) അദ്ദേഹം വിദഗ്ധ ചികിത്സയിൽ തുടരുന്നു. സംസ്ഥാന മന്ത്രിയും ബി.ജെ.പി നേതാവുമായ ശങ്കർ ഘോഷ് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.
ബി.ജെ.പിയിലേക്ക് മാറുന്നതിന് മുൻപ് ശങ്കർ ഘോഷിന്റെ രാഷ്ട്രീയ ഗുരുനാഥനായിരുന്നു അശോക് ഭട്ടാചാര്യ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഡോക്ടർമാരിൽ നിന്ന് നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി, “അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ” എന്ന് ആശംസിച്ചു.
തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാവും സിലിഗുരി മേയറുമായ ഗൗതം ദേബ് ഉൾപ്പെടെയുള്ള പ്രമുഖരും നിരവധി സിപിഎം പ്രവർത്തകരും ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. ഇതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഫോൺ മുഖേന അശോക് ഭട്ടാചാര്യയുമായി സംസാരിച്ചു.
അദ്ദേഹത്തിന്റെ ക്ഷേമാന്വേഷണം നടത്തിയ മുഖ്യമന്ത്രി, അടുത്ത തവണ സിലിഗുരിയിൽ സന്ദർശനം നടത്തുമ്പോൾ നേരിട്ടെത്തി കാണുമെന്നും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

