ചെറുവത്തൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട 25,000 രൂപയും സുപ്രധാന രേഖകളും ഉടമസ്ഥന് തിരികെ നൽകി ജീവനക്കാർ മാതൃകയായി.
അതിഥിത്തൊഴിലാളിയായ ഫക്കീറലിക്കാണ് തുക തിരികെ ലഭിച്ചത്. ചെറുവത്തൂർ–പടന്നകടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന കാരിയിലെ ജനകീയ ബസിൽ നിന്നാണ് പണമടങ്ങിയ പഴ്സ് കണ്ടെടുക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് യാത്രക്കാരൻ പഴ്സ് മറന്നുവെച്ചത് ശ്രദ്ധയിൽപ്പെട്ടത്. പഴ്സിനുള്ളിൽ ലഭിച്ച ഫോൺ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉടമസ്ഥനെ കണ്ടെത്താനായത്.
പടന്നക്കടപ്പുറത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയാണ് ഇദ്ദേഹമെന്ന് പിന്നീട് വ്യക്തമായി. തുടർന്ന് ബസ് ജീവനക്കാരായ ഡ്രൈവർ സുജിത്ത് ബങ്കളം, കൃഷ്ണൻ കിഴക്കെമുറി, അഖിലേഷ് കാരി എന്നിവർ ചേർന്ന് പണം സുരക്ഷിതമായി ഉടമസ്ഥനെ ഏൽപ്പിക്കുകയായിരുന്നു.
ജീവനക്കാരുടെ ഈ സത്യസന്ധതയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

