ടെൽ അവീവ് കേന്ദ്രീകരിച്ച് ഇസ്രായേലിന് നേരെ ഇറാൻ വൻതോതിൽ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ഒരേസമയം വലിയൊരു മിസൈൽ ആക്രമണമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായത്.
ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണത്തെ നേരിടാൻ സജ്ജമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന കൂടുതൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ ഇസ്രായേൽ സൈന്യം ആരംഭിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ ക്രമീകരണങ്ങൾ അമേരിക്കൻ സൈന്യം ശക്തമാക്കി. മേഖലയിലെ യുഎസ് സൈനിക താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാൻ പാർലമെന്റ് സ്പീക്കർ ആക്രമണത്തിന്റെ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. “ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം.
മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.” ഇസ്രായേലിന് പുറമെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന തരത്തിൽ ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിൽ പശ്ചിമേഷ്യയിൽ വലിയ സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

