മലയാളികളുടെ പ്രിയങ്കരിയാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താരം ധരിച്ച വസ്ത്രം വിമര്‍ശനത്തിന് കാരണമായിരുന്നു.
മഞ്ഞ നിറത്തിലുള്ള സ്ട്രാപ്ലെസ് സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ചാണ് താരം ഉദ്ഘാടന ചടങ്ങിനെത്തിയത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ താരം അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ‘അതൊരു ഫാഷന്‍ മിസ് ജഡ്ജ്മെന്റായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു.
അതിനുവേണ്ടി ഭാരം കൂട്ടി. സ്റ്റണ്ട് ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു.
അതിനിടയിലായിരുന്നു ആ ഉദ്ഘാടനച്ചടങ്ങ്. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല.
ആ വസ്ത്രം ട്രയല്‍ ചെയ്തു നോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങളും ശരിയായിരുന്നില്ല.
കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാന്‍ തന്നെ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു.
വസ്ത്രം മോശമായെന്ന് പറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. ഇറ്റ്സ് ഫൈന്‍.
അബദ്ധം ആര്‍ക്കും പറ്റാമല്ലോ. എല്ലാ ദിവസവും എല്ലാവരും ടിപ് ടോപ്പ് ആയിട്ടാണോ പോകുന്നത്.
അന്നെനിക്ക് അതുപോലൊരു ദിവസമായിരുന്നു അത്രയേ ഉള്ളൂ. മലയാളത്തിന് പുറമേ അന്യഭാഷകളിലും ശ്രദ്ധേയായ താരത്തിന്റേതായി ഗലാട്ട
ഗുസ്തി 2 അടക്കമുള്ള സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ആശയാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം.
ജോജു ജോര്‍ജും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുള്ളതുമാണ് ആശ. സഫര്‍ സനലാണ് സംവിധാനം നിര്‍വഹിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

