വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എക്സൈസും പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തി. കണ്ണൂർ മർക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസിനെയാണ് രണ്ടു മണിക്കൂറോളം നീണ്ട
പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐയ്ക്ക് പരിക്കേൽക്കുകയും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ പുഴയിൽ നഷ്ടപ്പെടുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 11 മണിയോടെ കൂട്ടുപുഴ പാലത്തിന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിരാജ്പേട്ടയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക കെഎസ്ആർടിസി ബസിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

