തൃശൂർ ജ്യോതി എൻജിനീയറിങ് കോളജിൽ മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ സാങ്കേതിക ശില്പശാല സമാപിച്ചു. വിദ്യാർഥികൾക്ക് നൂതന സാങ്കേതിക അറിവുകൾ പകർന്നുനൽകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളോടെയാണ് ശില്പശാല അരങ്ങേറിയത്.
വിദഗ്ധരുടെ സാങ്കേതിക പ്രഭാഷണങ്ങൾ, ഹാക്കത്തോൺ, പ്രൊജക്റ്റ് എക്സ്പോ, പേപ്പർ പ്രസന്റേഷൻ എന്നിവ ശില്പശാലയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. ‘മെറിഡിയൻ സമ്മിറ്റ് – 26’ എന്ന പേരിൽ സംഘടിപ്പിച്ച ഈ കൂട്ടായ്മ സെമികോളൺ ഇന്നോവേഷൻ സിഇഒ രാഹുൽ ഹരിദാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക്ക് ഡയറക്ടർ ഡോ.
ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. പി.
സോജൻ ലാൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ശോഭ സേവിയർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ച് സംസാരിച്ചു.
ശില്പശാലയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് ഓഫർ ലെറ്ററുകളുടെ വിതരണവും ഇതോടൊപ്പം നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

