കേരളത്തിലും ആരാധകരുള്ള ഒരു തമിഴ് താരമാണ് കാര്‍ത്തി. അരവിന്ദ് സ്വാമിയും കേരളത്തില്‍ പരിചിതനാണ്.
അരവിന്ദ് സ്വാമിയുടേതും കാര്‍ത്തിയുടേതുമായി വന്ന ചിത്രമാണ് മെയ്യഴകൻ. കേരളത്തില്‍ വൻ തകര്‍ച്ചയാണ് കാര്‍ത്തി ചിത്രം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മെയ്യഴകൻ ആകെ ആഗോളതലത്തില്‍ 39.5 കോടി രൂപ നേടിയപ്പോള്‍ മികച്ച അഭിപ്രായവും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 80 ലക്ഷത്തോളമേ ചിത്രത്തിന് കേരളത്തില്‍ കളക്ഷൻ നേടാൻ സാധിക്കുള്ളൂ എന്നാണ് വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ദയനീയമായ പരാജയമാണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തില്‍ നേരിട്ടത് എന്ന് ചുരുക്കം.
സി പ്രേം കുമാര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ച് ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, കരുണാകരൻ, ഇളവരശ് എന്നിവരും കഥാപാത്രങ്ങളായപ്പോള്‍ നിര്‍മാണ നിര്‍വഹണം കാര്‍ത്തിയുടെ സഹോദരനും താരവുമായി സൂര്യയുമാണ് എന്ന പ്രത്യേകതയും ഉണ്ട്.. കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്.
മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു.
രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍. സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ കാര്‍ത്തി ഒരു സ്പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്.
വ്യത്യസ്ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും ഉണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.
Read More: ഇനി അമരന്റെ ദിവസങ്ങള്‍, ലിറിക് വീഡിയോ ഗാനം പുറത്ത് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

