ആലപ്പുഴ ജില്ലയിലെ ചേർത്തല ഒറ്റപ്പുന്നയിൽ ഗുരുതരമായ വാഹനാപകടം സംഭവിച്ചു. ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ചു പേർക്കും പരുക്കേറ്റിട്ടുണ്ട്.
ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഏകദേശം 15 അടി ഉയരത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്.
പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

