ഡൽഹിയിലെ സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇത്തരം ദാരുണ സംഭവങ്ങൾക്ക് മുന്നോടിയായി യാതൊരുവിധ പ്രതിരോധ നടപടികളും സ്വീകരിക്കുന്നില്ലെന്നും, എന്നാൽ അപകടം നടന്നതിന് ശേഷം ഉത്തരവാദിത്തം മുഴുവൻ താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സത്യനികേതനിലെ കെട്ടിടത്തകർച്ച ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, രാജ്യത്ത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിച്ചു.
ഭരണകൂടത്തിന്റെ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അപമാനിച്ച് നിശ്ശബ്ദരാക്കാനാണ് നിരന്തരമായ ശ്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത ഭരണസംവിധാനങ്ങൾ, ദുരന്തങ്ങൾ നടക്കുമ്പോൾ വെറും വാചാടോപങ്ങളിൽ മാത്രം ഒതുങ്ങുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

