പ്രമുഖ തമിഴ് താരം സൂര്യയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “വിശ്വനാഥ് ആൻഡ് സൺസ്” സിനിമയുടെ കേരളത്തിലെ പ്രീ റിലീസ് ചടങ്ങിനായി താരം നാളെ തലസ്ഥാന നഗരിയിൽ എത്തും. നാളെ വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നടൻ സൂര്യയോടൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ് നിശ്ചയിച്ചിരിക്കുന്നത്.
ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം, ഫോർച്യൂൺ ഫോര് സിനിമാസുമായി സഹകരിച്ച് സിതാര എന്റര്ടെയ്ന്മെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഔദ്യോഗിക ട്രെയിലർ ഇന്ന് പുറത്തുവിടും.
ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ വലിയ ജനപ്രീതി നേടി സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. ഒരു മികച്ച ഫാമിലി എന്റർടൈനർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിതെന്ന സൂചനയാണ് ഇതിനകം പുറത്തുവന്ന ടീസറും ഗാനങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.
സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ.
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, വൻ വിജയം കൈവരിച്ച ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ – വി.
വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ.
വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ, കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, പിആർഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

