കുടുംബപ്രേക്ഷകർക്കും സിനിമാആസ്വാദകർക്കും ഒരുപോലെ പ്രിയങ്കരിയായ മുൻനിര നടി മഞ്ജു പിള്ളയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു. സിനിമയിലും മിനിസ്ക്രീനിലും സജീവ സാന്നിധ്യമായ താരം, തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
മകൾ ദയ സുജിത്തിനൊപ്പം താരം പങ്കുവെക്കുന്ന മേക്കോവർ വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇത്തവണ തികച്ചും ആധുനികമായ ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഓഫ് വൈറ്റ് നിറത്തിലുള്ള ഫോക്സ് ലെതർ ബൈക്കർ ജാക്കറ്റും വെള്ള നിറത്തിലുള്ള ടർട്ടിൽനെക്ക് ഇന്നർ ടോപ്പും വൈഡ്-ലെഗ് ഡെനിം ജീൻസുമാണ് പുതിയ ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്നത്. ”പുതിയ ലുക്ക്..
അതേ ആൾ.. എന്നാൽ പതിവു രീതിയിൽ നിന്ന് പുറത്തു കടക്കുന്നു…” എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ആരാധകരും സിനിമാമേഖലയിലെ സഹപ്രവർത്തകരുമാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ മകൾ ദയ സുജിത്ത് ചിത്രത്തിന് താഴെ ‘ദ മദർ’ എന്ന് കുറിച്ചപ്പോൾ, അനുമോൾ, ആര്യ ബഡായി, അപർണ ബാലമുരളി, ഗായത്രി അരുൺ തുടങ്ങിയ പ്രമുഖരും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.
”ഗുഡ് സോൾ ആൻഡ് എപ്പോഴും വഴക്ക്..” എന്നാണ് നടനും എഴുത്തുകാരനും റിയാലിറ്റി ഷോയിൽ മഞ്ജു പിള്ളയോടൊപ്പം ജഡ്ജുമായ ബിബിൻ ജോർജ് കുറിച്ചിരിക്കുന്നത്. ഇതിനുപുറമെ, ”സന്തൂർ മമ്മി”, ”ഞങ്ങളുടെ മഞ്ജു ചേച്ചി സൂപ്പറാ” തുടങ്ങിയ സ്നേഹനിർഭരമായ കമന്റുകളാൽ ആരാധകരും കമന്റ് ബോക്സ് നിറച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

