പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുതിരാന്‍ തുരങ്കത്തിന് മുകളില്‍ നേരിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഇന്ന് രാവിലെയാണ് തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്.
തുരങ്കത്തിന്റെ മുകള്‍ഭാഗത്തായി രണ്ട് വ്യത്യസ്ത ഇടങ്ങളിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവസ്ഥലത്ത് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്, കെ രാജന് എംഎല്‍എ എന്നിവര്‍ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഉടന്‍തന്നെ സ്ഥലത്ത് ദേശീയപാത സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തുരങ്കത്തിലൂടെയുള്ള വാഹനഗതാഗതത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് കെ രാജന് വ്യക്തമാക്കി. പ്രദേശത്തെ മരങ്ങള്‍ താഴേക്ക് പതിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

