ഇടുക്കി ജില്ലയിലെ മലയോര ഹൈവേയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരു യുവാവ് ദാരുണമായി അന്ത്യംപൂണ്ടു. ഏലപ്പാറ നാലാം മൈൽ ഏറമ്പടത്തിനു സമീപമാണ് നിയന്ത്രണം വിട്ട
കാർ കൈതപ്പതാൽ തോട്ടിലേക്ക് മറിഞ്ഞത്. തിരുവനന്തപുരം നെയ്യാറ്റിൻകര കാഞ്ഞിരംകുളം ചാണി കരുമരക്കാല ‘ബഥേൽ എലി’മിൽ ജെറിൻ ഏണസ്റ്റ് (38) ആണ് മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ജെറിന്റെ ഭാര്യ ദിവ്യ (29), ദിവ്യയുടെ സഹോദരി നവ്യ (26) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കാറിലുണ്ടായിരുന്ന ജെറിന്റെയും ദിവ്യയുടെയും മകൻ ജോഫാൻ (3), നവ്യയുടെ ഭർത്താവ് അജിൻ (34) എന്നിവർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ ആറോടെയാണ് ഏകദേശം 50 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞത്. കാറോടിച്ചിരുന്ന ജെറിൻ സീറ്റ് ബെൽറ്റിട്ടിരുന്നതിനാൽ തോട്ടിലെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവിങ്ങിനിടയിൽ ജെറിൻ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഡി.ദാനമണിയുടെയും ഹെബ്സിബയുടെയും മകനാണ്. വഴിമാറിയ യാത്രയും ദുരന്തവും
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകാനാണ് അഞ്ചംഗ സംഘം തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ചത്.
എന്നാൽ യാത്രയ്ക്കിടെ ഇവർ യാത്രാ പദ്ധതി മാറ്റുകയായിരുന്നു. തുടർന്ന് കട്ടപ്പനയിലെ ബന്ധുവീട്ടിൽ പോയി അവിടെനിന്നു തിരുച്ചിറപ്പള്ളിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടയിലുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. അവിശ്വസനീയമായ യാദൃശ്ചികത
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ എത്തിയവരിൽ കട്ടപ്പന അഗ്നിരക്ഷാസേനാ അസി.
സ്റ്റേഷൻ ഓഫിസർ നോബിൾ കുട്ടൻ, മരണപ്പെട്ട ജെറിന്റെ അതേ നാട്ടുകാരനായിരുന്നു എന്നത് യാദൃശ്ചികതയായി.
തകർന്ന കാർ ഉയർത്തുന്നതിനിടയിൽ കാഞ്ഞിരംകളത്തെ സിന്ധു ബേക്കറിയുടെ കവർ നോബിളിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹം ബന്ധുക്കളെയും പൊലീസിനെയും കൃത്യസമയത്ത് വിവരമറിയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

