അപൂര്‍വ്വ ജനിതകരോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പൊരുതുകയാണ് തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമായ കൈക്കുഞ്ഞ്.
എല്‍റോയ് എന്ന കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നതിനായി 16 കോടി രൂപയാണ് ഭരിച്ചെലവ് വരുന്ന ഉയര്‍ന്ന ചികിത്സയ്ക്കായി ആവശ്യമായി വന്നിരിക്കുന്നത്. കുഞ്ഞിന്റെ മുഖത്തെ ചിരിക്കും നിഷ്കളങ്കമായ കുസൃതികള്ക്കുമായി കാത്തിരിക്കുകയാണ് മാതാപിതാക്കളായ ലിംസണും മിമിതയും.
കുടുംബത്തിന്റെ സന്തോഷമായിരുന്ന കുഞ്ഞ് എല്‍റോയ് പെട്ടെന്ന് രോഗാവസ്ഥയിലേക്ക് വീണതോടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലും നിരാശയിലുമാണ്. കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
ഈ ഘട്ടത്തില്‍ കുഞ്ഞിന്റെ കാലുകളുടെ ചലനശേഷിയും ശബ്ദവും കുറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ജീവന് രക്ഷിക്കാന്‍ ലക്ഷക്കണക്കിന് രൂപ വേണ്ടിവരുന്ന അതീവ സങ്കീര്‍ണ്ണമായ ജനിതകരോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമായത്.
ഈ പ്രതിസന്ധി തരണം ചെയ്ത് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് കുടുംബവും ബന്ധുക്കളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

