വയനാട് കള്ളാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ തുടരുന്നു. മീനാക്ഷി എസ്റ്റേറ്റിൽ താമസിച്ചിരുന്ന 21 കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഇവർക്കായി ചുളിക്ക ജി.എൽ.പി സ്കൂളിൽ താൽക്കാലിക ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. ആകെ 66 പേരാണ് നിലവിൽ ഇവിടെ അഭയം പ്രാപിച്ചിരിക്കുന്നത്.
മണ്ണിടിച്ചിലിൽ ഏതെങ്കിലും വ്യക്തികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ സാന്നിധ്യം തിരിച്ചറിയാൻ അത്യാധുനികമായ ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകൾ’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
മണ്ണിനടിയിൽ ജീവന്റെ തുടിപ്പുകളോ ഏതെങ്കിലും തരത്തിലുള്ള ചലനങ്ങളോ ക്യാമറയിൽ ദൃശ്യമായാൽ, അതീവ ജാഗ്രതയോടെ മണ്ണ് നീക്കം ചെയ്ത് ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് രക്ഷാസേനയുടെ തീരുമാനം. പ്രദേശത്ത് നിലവിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

