മുല്ലാന്‍പൂരില്‍ അഫ്ഗാനിസ്ഥാനെതിരായ ഏകദിന ടെസ്റ്റ് മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് യുവ സ്പിന്നര്‍ മാനവ് സുതർ കാഴ്ചവെച്ചത്. രാജസ്ഥാന് സ്വദേശിയായ ഈ ഇടംകൈയ്യന്‍ സ്പിന്നര്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പന്തുകൊണ്ട് വിസ്മയം തീര്‍ത്തു.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ സഹതാരം വാഷിംഗ്ടണ്‍ സുന്ദര്‍ താരത്തെ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘകാലം നിറഞ്ഞുനില്ക്കാന് ആവശ്യമായ എല്ലാ മികവും സുതറിനുണ്ടെന്ന് വാഷിംഗ്ടണ്‍ സുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സുതര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അവന് ഈ ഫോര്‍മാറ്റില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവനൊപ്പം കളിക്കുന്ന ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. പന്ത് സ്പിന്‍ ചെയ്യിക്കാനും തിരിക്കാനും അവന് സാധിക്കുന്നു എന്നത് തന്നെയാണ് അവന്റെ പ്രധാന കരുത്ത്.
എറിയുന്ന ഓരോ പന്തിലും അവന് തന്റെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കാറുണ്ട്. ഒരു യഥാര്‍ത്ഥ സ്പിന്നര്‍ക്ക് വേണ്ട
മികച്ച കഴിവുകളും മനോഭാവവും അവനുണ്ട്.” കഴിഞ്ഞ ഒരു പതിറ്റാണ്ടായി രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരിലൂടെ ഭദ്രമായിരുന്ന ഇന്ത്യന്‍ സ്പിന്‍ നിരയിലേക്ക് ശക്തമായ ഒരു പിന്‍ഗാമിയായാണ് മാനവ് സുതര്‍ ഉയര്‍ന്നുവരുന്നത്. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം സുതര്‍ കൂടി മികച്ച ഫോമിലേക്ക് ഉയരുന്നത് ഇന്ത്യയുടെ ഭാവി സാധ്യതകള്‍ക്ക് കരുത്തേകും.
മത്സരത്തിന്റെ ആറാം ഓവറില്‍ പന്തെറിയാന്‍ എത്തിയ മാനവ് സുതര്‍ തനിക്കു ലഭിച്ച ആദ്യ പന്തില്‍ തന്നെ അഫ്ഗാന് ഓപ്പണര്‍ അബ്ദുള്‍ മാലിക്കിനെ പുറത്താക്കി ചരിത്ര തുടക്കമാണ് കുറിച്ചത്. പിന്നീട് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ തന്റെ കൈക്കരുത്ത് തെളിയിച്ച താരം, അപകടകാരിയായ റഹ്മാനുള്ള ഗുര്‍ബാസ്, അസ്ഫര്‍ സസായി എന്നിവരെയും പുറത്താക്കി അഫ്ഗാനിസ്ഥാന്റെ നട്ടെല്ലൊടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

