ദില്ലിയിലെ ചരിത്രപ്രസിദ്ധമായ ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തി. ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ശബരീശം കെട്ടിട
സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് അദ്ദേഹം എത്തിയത്. ക്ഷേത്രദർശനം നടത്തിയ ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിപ്പുകൾ പങ്കുവെച്ചു.
“ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞത് ഭാഗ്യകരമായി കരുതുന്നു. ഭഗവാൻ അയ്യപ്പൻ ആനന്ദത്തിന്റെ ദാതാവും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കുന്ന പവിത്രമായ മൂല്യങ്ങളുടെ പ്രതിരൂപവുമാണ്.
എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചുവെന്നും അമിത്ഷാ പ്രതികരിച്ചു.” ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പുതിയ കെട്ടിട
സമുച്ചയം, ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന വിവിധ ആത്മീയ പ്രഭാഷണങ്ങൾക്കും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും വേദിയായി മാറും. ഡൽഹിയിൽ അധിവസിക്കുന്ന മലയാളികൾക്ക് തങ്ങളുടെ സാംസ്കാരിക വേരുകൾ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ഈ സൗകര്യം വലിയൊരു മുതൽക്കൂട്ടായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ചടങ്ങിൽ ബാൻസുരി സ്വരാജ് എംപി, എംഎൽഎ അനിൽ ശർമ എന്നിവരും സന്നിഹിതരായിരുന്നു. ക്ഷേത്രം പ്രസിഡൻ്റ് കെ അജിത് കുമാർ, സെക്രട്ടറി ടി ജയകുമാർ, ബാബു പണിക്കർ, നിതിൻ വത്സൻ ഐപിഎസ്, എം കെ ജി പിള്ള തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

