നീറ്റ് യുജി പുനഃപരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചുകൊണ്ടുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. പരീക്ഷാർത്ഥികൾക്ക് തങ്ങൾക്ക് അനുവദിച്ചിട്ടുള്ള നഗരം ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.
ഇതിനായി അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. പരീക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകുമെന്ന് ഏജൻസി അറിയിച്ചു.
ഇതിനിടയിൽ, ഈ മാസം നടക്കാനിരിക്കുന്ന പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

