പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടത്.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം നടന്നത്. ശിവകാശിയിൽ നിന്നും ആലുവയിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറാണ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവസമയം കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റ ജനനിയുടെ സഹോദരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറോടിച്ചിരുന്ന ആലുവ സ്വദേശി പ്രണവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരാണ്. അപകടത്തിൽ ലോറിയിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.
വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി ലോറി ഉയർത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

