
മസ്കറ്റ്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഇരുനൂറ്റി അമ്പതിലധികം പ്രവാസികൾ പിടിയിലായി. ദോഫാർ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോട് കൂടി നടത്തിയ പരിശോധനയിലാണ് 262 പ്രവാസികൾ പിടിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് തൊഴിൽ ചട്ടങ്ങൾ പാലിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ശ്രമങ്ങളുടെ ഭാഗമായി നവംബർ മാസം നടത്തിയ ക്യാംപെയിനോട് അനുബന്ധിച്ചാണ് ഇത്രയും പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്ന 103 തൊഴിലാളികൾ, ശരിയായ നടപടിക്രമങ്ങളില്ലാതെ ജോലി ഉപേക്ഷിച്ച 91 പ്രവാസികൾ, പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന 58 പ്രൊഫഷണലുകൾ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
Read Also –
ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി; അറിയിപ്പുമായി മന്ത്രാലയം
മസ്കറ്റ്: ഒമാനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പ്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴയോ മൂന്നു മാസം തടവോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. ചെമ്മീൻ പിടിക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസൻസ് റദ്ദാക്കുകയും ചെയ്യും. നിയമനടപടികളും പിഴകളും ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Last Updated Dec 5, 2023, 10:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]