കൊച്ചി: യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ മദ്യമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
സമൂഹത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മദ്യത്തിനെതിരെയുള്ള പോരാട്ടത്തിനും സമാനമായ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര മേൽനോട്ട സമിതി രൂപീകരിക്കണമെന്നും വി.എം.
സുധീരൻ ആവശ്യപ്പെട്ടു. മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം ‘തൂഫാൻ’ മാതൃകയിൽ ശക്തമായി തുടരുമ്പോൾ തന്നെ, മദ്യലഹരിക്കെതിരെയുള്ള കർശന നടപടികളും ഒരേസമയം ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

