നവംബറില്‍ നടക്കാനിരിക്കുന്ന യുവേഫ നാഷന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് കോള്‍ പാമര്‍ വിട്ടുനില്‍ക്കും. ഇരുപത്തിനാലുകാരനായ മധ്യനിരതാരത്തിന്റെ അസാന്നിധ്യം ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ മാസം പതിമൂന്നിന് വെംബ്ലി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യയെയാണ് ഇംഗ്ലണ്ട് നേരിടുന്നത്. തുടര്‍ന്ന് 15-ാം തീയതി മാഡ്രിഡില്‍ വെച്ച് സ്പെയിനുമായുള്ള പോരാട്ടത്തിലും താരം കളത്തിലിറങ്ങില്ലെന്നാണ് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടുള്ളത്.
അതേസമയം, പ്രമുഖ താരം ഹാരി കെയ്ന്‍ ആയിരിക്കും ടീമിനെ നയിക്കുന്നത്. സഹോദരന്മാരായ ജൂഡ് ബെല്ലിംഗ്ഹാം, ജോബ് ബെല്ലിംഗ്ഹാം, ഒപ്പം എലിയറ്റ് ആന്ഡേഴ്സണ് എന്നിവരുള്‍പ്പെടുന്ന ശക്തമായ സംഘമാണ് ടീമിലുള്ളത്.
ഇവരെക്കൂടാതെ ആന്റണി ഗോര്‍ഡന്‍, എബെറെച്ചി ഈസ്, അലക്സാണ്ടര്‍-അര്‍നോള്‍ഡ് തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലിടം നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

