സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ ഊർജ പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. വൈദ്യൂതി ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പീക്ക് സീസണുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതികൾ രൂപീകരിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു.
കേന്ദ്ര ഊർജ സെക്രട്ടറി, സംസ്ഥാന ഊർജ സെക്രട്ടറി, എൻ.ടി.പി.സി (NTPC) ചെയർമാൻ എന്നിവർ സംയുക്തമായി ചർച്ച നടത്തി കേരളത്തിലെ ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള കർമ്മപദ്ധതി തയാറാക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ. സി.
വേണുഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു മാസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ എൻ.ടി.പി.സി-ക്ക് നൽകിയ 300 ഏക്കർ സ്ഥലം തിരിച്ചെടുക്കണമെന്ന പി.എ.സി (PAC) തീരുമാനം സർക്കാരിനെ അറിയിക്കും. കായംകുളം എൻ.ടി.പി.സി-യുടെ പ്രവർത്തനങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും പി.എ.സി തീരുമാനങ്ങൾ വിശദീകരിക്കാൻ മാത്രമാണ് വാർത്താസമ്മേളനം വിളിച്ചതെന്നും കെ. സി.
വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

