രാജ്യത്ത് വിൽക്കുന്ന പെട്രോളിലെ എഥനോൾ സാന്നിധ്യം വാഹന ഉടമകളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ എഥനോളിന്റെ അളവ് അമിതമാണെന്ന് ഔദ്യോഗിക പരിശോധനയിൽ കണ്ടെത്തി.
ബെംഗളൂരു ഉൾപ്പെടെ 7 നഗരങ്ങളിൽ കർണാടക സർക്കാർ നേരിട്ട് പരിശോധന നടത്തുകയായിരുന്നു. പൊതുമേഖലാ, സ്വകാര്യ മേഖല എണ്ണ കന്പനികളിലെ പെട്രോളാണ് ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.
മിക്കയിടങ്ങളിലും എഥനോൾ സാന്നിധ്യം 30 ശതമാനത്തിൽ അധികമാണെന്നാണ് കണ്ടെത്തൽ. എൻ.എ.ബി.എൽ (NABL) അക്രഡിറ്റേഷനും ഐ.എസ്.ഒ (ISO) സർട്ടിഫിക്കേഷനുമുള്ള ലബോറട്ടറികൾ വഴിയാണ് പരിശോധന പൂർത്തിയാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 63 പെട്രോൾ സാംപിളുകളാണ് പഠന വിധേയമാക്കിയത്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കമ്പനികൾ കണക്ക് നൽകിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കർണാടക സർക്കാർ നേരിട്ട് പരിശോധന നടത്തിയത്. ഇന്ത്യൻ ഓയിൽ പെട്രോളിലാണ് ഏറ്റവും അധികം എഥനോൾ കണ്ടെത്തിയത്.
ഇന്ത്യൻ ഓയിൽ പെട്രോളിൽ 31.2 ശതമാനമാണ് എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരുവിൽ നടന്ന പത്രസമ്മേളനത്തിൽ കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് ആണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. “Addressed a press conference today and shared laboratory findings exposing excessive ethanol blending in petrol supplied across Karnataka.
Tests conducted at NABL-accredited and ISO-certified laboratories found ethanol levels exceeding 20%, with certain IOCL and HPCL samples recording 31.2% and 30.5%, respectively.Under the leadership of Hon’ble Chief Minister Shri D.K. Shivakumar, we demand transparency from the Union Government, strict action against over-blending, compensation for affected consumers and mandatory disclosure of ethanol content at fuel stations.
Consumers deserve quality fuel and transparency for every rupee they pay.#PressConference #Ethanol #E20— Rizwan Arshad (@ArshadRizwan) November 6, 2026” ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന 99 ശതമാനം വാഹനങ്ങളും 20 ശതമാനത്തിലേറെ എഥനോൾ പെട്രോളിന് അനുയോജ്യമായ നിലയിൽ അല്ല നിർമ്മിച്ചതെന്നാണ് മന്ത്രി വിശദമാക്കിയത്. ഉപയോക്താക്കൾക്ക് 62000ലേറെ രൂപയുടെ അപ്രതീക്ഷിത നഷ്ടങ്ങളാണ് എഥനോൾ കലർത്തൽ മൂലമുണ്ടാവുന്നതെന്നും മന്ത്രി നിരീക്ഷിച്ചു.
ഈ പരിശോധനാ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

