തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം. ലിജു രംഗത്ത്.
ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്തും യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചും രാജേഷ് നടത്തുന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് എം. ലിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
15.5 ശതമാനം വരെ വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എം.ബി രാജേഷ് എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന കാലത്താണെന്ന് എം. ലിജു ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “മുൻ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉയർത്തുന്ന ചില അവകാശവാദങ്ങളുണ്ട്. യാഥാർഥ്യം മറച്ചുപിടിച്ചും ചട്ടങ്ങളെപ്പോലും ദുർവ്യാഖ്യാനം ചെയ്തും രാജേഷ് നടത്തിയ പൊള്ളയായ വാദഗതികൾക്ക് കാരണമായ വിവാദങ്ങളുടെ തുടക്കം എവിടെനിന്നായിരുന്നുവെന്ന് ഒന്ന് ഓർമിപ്പിക്കാം.
15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് ബേക്കറികളിലടക്കം വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് ഏത് കാലത്താണെന്ന് രാജേഷ് ഒരിക്കലും മറക്കില്ലെന്ന് കരുതുന്നു. കേരളത്തിലാദ്യമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർക്ക് അധികാരം നൽകിയപ്പോൾ രാജേഷായിരുന്നു എക്സൈസ് വകുപ്പ് മന്ത്രി.” സർക്കാരുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഉദ്യോഗസ്ഥർ ബേക്കറികളിൽ മദ്യം വിൽക്കുന്നതിനുള്ള അനുമതി നൽകിയതെന്ന് എം.
ലിജു വ്യക്തമാക്കി. ഇത്തരത്തിൽ അനുമതി നൽകാൻ ഇടയാക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

