അയർലണ്ടിലെ പ്രവാസി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും ആഘോഷങ്ങൾക്കും പുതിയൊരു മാനം നൽകിക്കൊണ്ട് ‘AARATTU 2026 – The Mega Festival’ വൻ വിജയമായി മാറി. ഇന്ത്യൻ ഫാമിലി അസോസിയേഷന്റെ (IFA) ആഭിമുഖ്യത്തിൽ, ടി.ഐ.സി, ദണ്ഡാൽക് എം.എ, ഡി.ഐ.ആർ.സി, എ.ഐ.സി, ഐ.സി.സി, ടി.ഐ.എം.എസ് അയർലൻഡ് തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു ഈ മാമാങ്കം സംഘടിപ്പിച്ചത്.
സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ വെച്ച് നടന്ന ഈ മഹാമേളയിലേക്ക് അയർലണ്ടിന്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകളാണ് എത്തിച്ചേർന്നത്. കലാപ്രകടനങ്ങൾ, കായികം, സംഗീതം, ഫാഷൻ ഷോ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, ഷോപ്പിങ് സ്റ്റാളുകൾ എന്നിവയെല്ലാം ഒരേ വേദിയിൽ അണിനിരന്നതോടെ പ്രദേശം ഒരു ദിവസത്തേക്ക് അക്ഷരാർത്ഥത്തിൽ ഒരു ഉത്സവപ്പറമ്പായി മാറി.
പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒട്ടനവധി വിനോദപരിപാടികളാണ് സംഘാടകർ ഒരുക്കിയിരുന്നത്. ആവേശമുണർത്തി ടി.ഐ.എം.എസ് അന്താരാഷ്ട്ര വടംവലി മത്സരം ആഘോഷവേദിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു TIIMS International Tug of War Competition.
വിവിധ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മികച്ച ഏകോപനവും തന്ത്രങ്ങളും പ്രകടമാക്കാൻ പങ്കെടുത്തവർക്ക് സാധിച്ചു. കാണികളിൽ ആവേശം ജനിപ്പിച്ച ഈ മത്സരത്തിൽ അവസാന നിമിഷം വരെ നീണ്ടുനിന്ന ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്.
അയർലണ്ടിലെ കായികപ്രേമികൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള മികച്ച അവസരമായാണ് ഇത് മാറിയത്. കലയുടെ വിസ്മയമൊരുക്കി സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ All Ireland Cinematic Dance Competition പരിപാടിയുടെ മാറ്റുകൂട്ടി.
അയർലണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നൃത്തസംഘങ്ങളും പ്രതിഭകളും മാറ്റുരച്ച വേദിയിൽ സംഗീതത്തിനൊത്തുള്ള ചടുലമായ ചുവടുകളും മികച്ച കൊറിയോഗ്രഫിയുമാണ് അരങ്ങേറിയത്. നൃത്തച്ചുവടുകൾ കാണികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
ഫാഷന്റെ ലോകം കീഴടക്കി പ്രത്യേക ഫാഷൻ ഷോ സ്റ്റൈലും സർഗാത്മകതയും ഒത്തുചേർന്ന All Ireland Fashion Show യുവതലമുറയുടെ കഴിവുകൾ പ്രകടമാക്കുന്ന വേദിയായി. മോഡലുകളുടെ ആത്മവിശ്വാസത്തോടെയുള്ള ചുവടുകളും വ്യത്യസ്തമായ വസ്ത്രധാരണ ശൈലികളും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
സംഗീത രാവും ഡി.ജെയും വിവിധ സംഗീത പരിപാടികളും ഡി.ജെ അരങ്ങേറ്റങ്ങളും ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ സഹായിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം തയ്യാറാക്കിയ വിനോദോപാധികളും ഫുഡ് സ്റ്റാളുകളും ഷോപ്പിങ് കൗണ്ടറുകളും സന്ദർശകർക്ക് നവ്യാനുഭവമായി.
പരിപാടിയുടെ പ്രൗഢി വർദ്ധിപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മാസങ്ങളോളം നീണ്ട
തയ്യാറെടുപ്പുകൾക്കും വോളന്റിയർമാരുടെ സജീവ പങ്കാളിത്തത്തിനുമൊടുവിലാണ് ഈ മഹാമേള വിജയതീരത്തെത്തിയത്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ സ്പോൺസർമാർക്കും സംഘടനകൾക്കും സുമനസ്സുകൾക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

