
കാസര്‍ക്കോട് ജില്ലയില്‍ 400ല്‍ അധികം അനര്‍ഹരെയാണ് കണ്ടെത്തിയത്. തുടര്‍ പരിശോധനയും നടപടികളും വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടത് ഗൗരവതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ക്കോട് ജില്ലയില്‍ 400ല്‍ അധികം അനര്‍ഹരെയാണ് കണ്ടെത്തിയത്. തുടര്‍ പരിശോധനയും നടപടികളും വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ചെറുവണ്ണൂരില്‍ ചേര്‍ന്ന മേഖലാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറില്‍ ജല്‍ ജീവന് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ നടക്കാത്തത് ഗൗരവമായി കാണണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പാതാ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും മേഖലാ അവലോകന യോഗം വിലയിരുത്തി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലെ പദ്ധതി അവലോകനമാണ് ഇന്ന് നടന്നത്. വൈകിട്ട് ഈ ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന നിലയുള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]