കൊല്ലം ശാസ്താംകോട്ട കായലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരണപ്പെട്ടത്. ആറ് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
രാവിലെ കായലിൽ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ രാജീവിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഇരുവരുടെയും മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജീവിന്റെ പക്കൽ നിന്നും ചില മെഡിക്കൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

