തിരുവനന്തപുരത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന കേസിലാണ് മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി പി ചിത്തരഞ്ജൻ ഉൾപ്പെടെയുള്ളവർക്ക് കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2025-ൽ രജിസ്റ്റർ ചെയ്ത വഴിതടയൽ കേസിലാണ് നടപടി. പി പി ചിത്തരഞ്ജന് പുറമെ പി എം വാഹിദ, എം കെ രാമചന്ദ്രൻ എന്നീ പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചു.
കോടതി പിരിയും വരെ നിൽപ്പ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്. ഇതിന്റെ ഭാഗമായി, വിധി വന്ന ദിവസം വൈകുന്നേരം അഞ്ചുമണിവരെ മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ കോടതിക്ക് മുന്നിൽ നിൽപ്പ് ശിക്ഷ അനുഭവിച്ചു.
പൊതുഗതാഗതത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

