ഫുട്ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരം അതീവ ആവേശകരമായി തുടരുകയാണ്. നിലവില്‍ കിലിയന്‍ എംബാപ്പെ, ലിയോണല്‍ മെസി, ഏര്‍ലിംഗ് ഹാലന്‍ഡ് എന്നിവര്‍ ഏഴ് ഗോളുകള്‍ വീതം നേടി പട്ടികയില്‍ മുന്നിലുണ്ട്.
ആറ് ഗോളുകളുമായി ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്‍ തൊട്ടുപിന്നാലെയുണ്ട്. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി വലയിലെത്തിച്ചാണ് കെയ്ൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ടോപ് ഫോറിലെത്തിയത്.
ഗോള്‍ഡന്‍ ബൂട്ട് മാനദണ്ഡങ്ങള്‍
തുല്യ ഗോളുകള്‍ നേടിയാല്‍ വിജയിയെ കണ്ടെത്താനുള്ള ഫിഫയുടെ മാനദണ്ഡം അസിസ്റ്റുകളുടെ എണ്ണമാണ്. സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കിയതില്‍ കിലിയന്‍ എംബാപ്പെയാണ് മുന്നിലുള്ളത്.
7 ഗോളുകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റുകള്‍ കൂടി എംബാപ്പെയുടെ പേരിലുണ്ട്. ഇതാണ് അദ്ദേഹത്തെ ഒന്നാമനാക്കുന്നത്.
സെനഗൽ, ഇറാഖ്, സ്വീഡൻ എന്നിവർക്കെതിരെ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, പ്രീ-ക്വാർട്ടറിൽ പരാഗ്വേയ്ക്കെതിരെ ഫ്രാൻസിന്റെ വിജയഗോളും (1-0) സ്വന്തമാക്കി.
482 മിനിറ്റുകളാണ് എംബാപ്പെ ഗ്രൗണ്ടിലുണ്ടായിരുന്നത്. മെസിയും ഹാലന്‍ഡും തമ്മിലുള്ള വ്യത്യാസം
എംബാപ്പെയെപ്പോലെ ലിയോണല്‍ മെസിയും ഏര്‍ലിംഗ് ഹാലന്‍ഡും ഏഴ് ഗോളുകള്‍ വീതം നേടിയിട്ടുണ്ടെങ്കിലും ഇരുവരും അസിസ്റ്റുകള്‍ നേടിയിട്ടില്ല.
ഇത്തരം സാഹചര്യങ്ങളില്‍ ഫിഫ പരിഗണിക്കുന്നത് കളിക്കാരന് ഗ്രൗണ്ടില്‍ ചിലവഴിച്ച മൊത്തം മിനിറ്റുകളാണ്. കുറഞ്ഞ മിനിറ്റുകളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനാണ് മുന്‍ഗണന ലഭിക്കുക.
നോര്‍വേയുടെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടം പിന്നിടുമ്പോള്‍ 416 മിനിറ്റുകളാണ് ഏര്‍ലിംഗ് ഹാലന്‍ഡ് ഗ്രൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍, അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം നടക്കാനിരിക്കെ ലിയോണല്‍ മെസി കളിച്ചത് 361 മിനിറ്റുകള്‍ മാത്രമാണ്.
ഈ മികച്ച സ്കോറിങ് കാര്യക്ഷമതയാണ് മെസിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. മെസി അൾജീരിയക്കെതിരെ ഹാട്രിക്കോടെ തുടങ്ങിയ മെസി, ഓസ്ട്രിയക്കെതിരെ ഇരട്ട
ഗോളുകളും ജോർദാൻ, കേപ് വെർദെ എന്നിവർക്കെതിരെ ഓരോ ഗോൾ വീതവും നേടി. ജോര്‍ദാനെതിരായ മത്സരത്തില്‍ പകരക്കാരനായാണ് മെസി ഇറങ്ങിയത്.
മറുഭാഗത്ത്, ഇറാഖ്, സെനഗൽ എന്നിവർക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ഹാലൻഡ്, ഐവറി കോസ്റ്റിനെതിരെ ഒരു ഗോളും, പ്രീ-ക്വാർട്ടറിൽ ബ്രസീലിനെതിരെ ഇരട്ട
ഗോളുകളും സ്വന്തമാക്കി. നാലാം സ്ഥാനത്തുള്ള ഹാരി കെയ്നിന്റെ പ്രകടനം പരിശോധിച്ചാല്‍, ആറ് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും അദ്ദേഹത്തിനുണ്ട്.
ക്രോയേഷ്യക്കെതിരെ ഇരട്ട ഗോളോടെ തുടങ്ങിയ കെയ്ൻ, പനാമ, ഡി.ആർ കോംഗോ എന്നിവർക്കെതിരെയും സ്കോർ ചെയ്തു.
മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടറിലെ ഗോളാണ് കെയ്നെ പോരാട്ടത്തിൽ സജീവമാക്കി നിർത്തിയത്. 489 മിനിറ്റുകളാണ് കെയ്ന്‍ ഗ്രൗണ്ടിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

