തമിഴ് സിനിമാ ലോകത്ത് സൂര്യ വീണ്ടും തരംഗമായി മാറുകയാണ്. നീണ്ട
13 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് താരത്തിന്റെ പുതിയ ചിത്രം തിയറ്ററുകളിൽ വൻ വിജയം കൈവരിച്ചതിന് പിന്നാലെ, ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് രണ്ട് ചിത്രങ്ങൾ കൂടി റിലീസിന് തയ്യാറെടുക്കുന്നു. RJ ബാലാജി സംവിധാനം ചെയ്യുന്ന ഡിവോഷണൽ ഫാന്റസി ചിത്രമായ ‘കറുപ്പ്’ പൂർത്തിയാക്കിയതിന് പിന്നാലെ തികച്ചും വ്യത്യസ്തമായ രണ്ട് ജോണറുകളിലുള്ള സിനിമകളിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ എന്ന സൂപ്പർഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്ന ഫീൽ ഗുഡ് ചിത്രമാണ് ഇതിൽ പ്രധാനം. കലാജീവിതത്തിൽ തന്റേതായ ഇടം കണ്ടെത്തിയ സൂര്യ, വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

