ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ അമ്മ അന്തരിച്ചു
ന്യൂഡൽഹി∙ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ അമ്മ കിം ഫെർണാണ്ടസ് അന്തരിച്ചു. മാർച്ച് 24ന് ഉണ്ടായ പക്ഷാഘാതത്തെത്തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അന്ത്യം.
മലേഷ്യ, കാനഡ, ഗോവ വേരുകളുള്ള കിം വർഷങ്ങളായി ബഹ്റൈനിലെ മനാമയിലായിരുന്നു താമസം.
Also Read
2022ലും സമാന രീതിയിൽ ആരോഗ്യ പ്രശ്നം നേരിട്ടിരുന്നു.
അന്ന് ബഹ്റൈനിൽത്തന്നെയായിരുന്നു ചികിത്സ. കിമ്മിന്റെ ഭർത്താവ് എൽറോയ് ഫെർണാണ്ടസ് ശ്രീലങ്കൻ വംശജനാണ്.
1980കളിൽ എയർഹോസ്റ്റസായി ജോലി ചെയ്യവെയാണ് കിമ്മും എൽറോയും പരിചയപ്പെടുന്നത്. മോഡലിങ്ങിനായി 2009ലാണ് ജാക്വിലിൻ മുംബൈയിൽ എത്തുന്നത്.
പിന്നീട് അലാദിൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

