ഫൈബറിനാല്‍ സമ്പന്നമാണ് ഉലുവ. കൂടാതെ ഇവയില്‍ വിറ്റാമിന്‍ എ, സി തുടങ്ങിയവയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.
പതിവായി ഉലുവയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ദഹനം നാരുകള്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും അസിഡിറ്റി പോലെയുള്ള ദഹനപ്രശ്നങ്ങള്‍ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. പ്രമേഹം ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. 3.
ചീത്ത കൊളസ്ട്രോള്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 4.
രോഗ പ്രതിരോധശേഷി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഉലുവ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 5.
വണ്ണം കുറയ്ക്കാന്‍ ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ ഉലുവ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 6.
ചര്‍മ്മം ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

