പാലക്കാട്- നവകേരള സദസ്സിൽ പങ്കെടുത്ത മുതിർന്ന നേതാവ് എ.വി. ഗോപിനാഥിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തതായി കെ.പി.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗുരുതരമായ സംഘടനാ വിരുദ്ധപ്രവർത്തനമാണ് മുൻഎം.എൽ.എയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ കുറിപ്പിൽ വ്യക്തമാക്കി. രണ്ടു കൊല്ലം മുമ്പ് കോൺഗ്രസിൽനിന്ന് രാജിവെച്ച തന്നെ പുറത്താക്കിയെന്ന അറിയിപ്പ് പരിഹാസ്യമാണെന്ന് എ.വി.ഗോപിനാഥ് അഭിപ്രായപ്പെട്ടു.
2021ൽ താൻ പാർട്ടി അംഗത്വം രാജിവെച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അത്തരമൊരു രാജിക്കത്ത് കിട്ടിയിട്ടില്ലെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്.
നവകേരള സദസ്സിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് പങ്കെടുത്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

