തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ജിഎസ്ടി വെട്ടിപ്പ് കേസിൽ അന്വേഷണം വഴിമുട്ടി നിൽക്കുന്നു.
നികുതി ഈടാക്കുന്നത് മനപ്പൂർവ്വം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ സമർപ്പിച്ച് രണ്ട് മാസത്തിലേറെ കഴിഞ്ഞിട്ടും സർക്കാർ ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴിക്കോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ഗുരുതരവും ന്യായീകരിക്കാനാകാത്തതുമായ വീഴ്ച വരുത്തിയെന്നും അവർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും ആവശ്യപ്പെട്ട് ശുപാർശ സമർപ്പിക്കപ്പെട്ടത്.
ഇതിനുപുറമേ, ബന്ധപ്പെട്ട കമ്പനിക്ക് അനുകൂലമായി ഏകദേശം എട്ട് മാസത്തോളം തുടർനടടപടികൾ നിർത്തിവെക്കാൻ തിരുവനന്തപുരത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ഔദ്യോഗികമായി നിർദേശം നൽകിയ സാഹചര്യം പ്രത്യേകമായി അന്വേഷിക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കുകയുണ്ടായി.
എന്നാൽ ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തെക്കുറിച്ചോ അല്ലെങ്കിൽ ബാഹ്യമായ എന്തെങ്കിലും ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ഉള്ള സമഗ്രമായ അന്വേഷണവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

