പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ജോയ് ആലുക്കാസിന്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് 100 കോടി രൂപയുടെ ബൃഹത്തായ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമായി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചത്.
നിർധനരായ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായാണ് ഈ തുക നീക്കിവെച്ചിരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുക, പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക, വയോജന ക്ഷേമം, നിർധനർക്കുള്ള ചികിത്സാ സഹായം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.
അർഹരായവരിലേക്ക് സഹായം സുതാര്യമായി എത്തിക്കുന്നതിനായി കൃത്യമായ സംവിധാനങ്ങൾ ഇതിനായി സജ്ജീകരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലൂടെ മാത്രമേ യഥാർത്ഥ വികസനം കൈവരിക്കാനാകൂ എന്ന് ഡോ.
ജോയ് ആലുക്കാസ് വ്യക്തമാക്കി. രാജ്യമൊട്ടാകെ കോടിക്കണക്കിന് രൂപയുടെ വിവിധ പദ്ധതികൾ ഇതിനകം പൂർത്തീകരിക്കാൻ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ടെന്നും, വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലയളവിൽ ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം, ഹൃദ്രോഗികൾക്ക് പേസ്മേക്കറുകൾ എന്നിവയുൾപ്പെടെ നിരവധി മെഡിക്കൽ സഹായങ്ങൾ ഗ്രൂപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 550-ൽ അധികം വീടുകൾ നിർമിച്ചു നൽകാനും വിദ്യാർഥികൾക്കായി ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകൾ ലഭ്യമാക്കാനും സാധിച്ചു.
പ്രളയം, കോവിഡ് മഹാമാരി, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഗ്രൂപ്പ് സജീവ പങ്കാളിത്തം വഹിച്ചിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ, നാദിർഷ, ആന്റണി പെരുമ്പാവൂർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, വ്യവസായ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലൻ, ടി.എസ്.
പട്ടാഭിരാമൻ, നവാസ് മീരാൻ എന്നിവർ പങ്കെടുത്തു. കൂടാതെ മന്ത്രി മോൻസ് ജോസഫ്, എംപി ഹൈബി ഈഡൻ, എംഎൽഎമാരായ ഉമാ തോമസ്, ടി.ജെ.
വിനോദ്, രാജൻ പല്ലൻ, കൊച്ചി മേയർ വി.കെ. മിനിമോൾ, തൃശൂർ മേയർ ഡോ.
നിജി ജസ്റ്റിൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

