കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യത്തിൽ തന്റെ നിലപാട് കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. ബാധിതരായ വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നാണ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതെന്നും എന്നാൽ വിഷയം നിയമപരമായ വെല്ലുവിളികളുടെ സ്വഭാവത്തിലേക്ക് വഴിമാറുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
“വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്നാൽ വെല്ലുവിളിയുടെ സ്വഭാവത്തിലേക്ക് അവർ പോവുകയാണ്.
വെല്ലുവിളിയുടെ സ്വഭാവത്തിൽ മുന്നോട്ടു പോകുമ്പോൾ അതൊക്കെ കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്” – മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. വിദ്യാർഥികൾ മുഖ്യധാരയിലേക്ക് തിരികെ വരണമെന്നും അക്കാദമിക പഠനം തുടരണമെന്നുമാണ് സർക്കാരിന്റെ ആഗ്രഹം.
കാമ്പസിനുള്ളിൽ ആയാലും പുറത്തായാലും പ്രതിഷേധ സമരങ്ങളോട് യാതൊരുവിധ വിയോജിപ്പുമില്ല. എന്നാൽ ഒരു കാരണവശാലും അക്രമ രാഷ്ട്രീയത്തെയോ അക്രമങ്ങളെത്തെയോ അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

