തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി നിരത്തിയ വാദങ്ങൾ തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 58 മാർക്കിന്റെ മൂല്യനിർണയം നടത്താതിരുന്നത് സാങ്കേതിക തകരാറല്ലെന്നും മറിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ നടന്ന ഡെമോ മൂല്യനിർണയത്തിലൂടെയാണ് ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമായത്. പരീക്ഷാ മൂല്യനിർണയത്തിൽ ഉണ്ടായത് കേവലം സാങ്കേതിക പിഴവാണെന്നായിരുന്നു പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ളവർ നേരത്തെ അവകാശപ്പെട്ടിരുന്നത്.
പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ ഹരി ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട തന്റെ മൊഴിയിലും ഇതേ വാദം തന്നെയാണ് ആവർത്തിച്ചത്.
എന്നാൽ, ഈ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോകുന്നത്. കേസിൽ ഉൾപ്പെട്ട
കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. അതേസമയം, രണ്ടാംഘട്ട
ചോദ്യം ചെയ്യലിനായി നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

