അഹമ്മദാബാദ് നഗരത്തിൽ നടക്കുന്ന നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ ആതിഥേയരായ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ. ഗുജറാത്തിന്റെ കൂറ്റൻ സ്കോറായ 534 റൺസ് പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 279 റൺസിൽ അവസാനിച്ചു.
തുടർന്ന് ഫോളോ ഓൺ ചെയ്ത് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിലാണ്. തുടക്കത്തിൽ തന്നെ മുൻനിര ബാറ്റർമാർ തകർന്നടിഞ്ഞ മത്സരത്തിൽ, മധ്യനിര താരങ്ങൾ നടത്തിയ പൊരുതിക്കളി ടീമിന് തുണയായി.
മൂന്ന് വിക്കറ്റിന് 74 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വേണ്ടി സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് 46 റൺസ് കൂടി സ്കോർബോർഡിൽ ചേർത്തു. എന്നാൽ 42 റൺസ് എടുത്ത സച്ചിൻ ബേബിയെ പുറത്താക്കി സിദ്ധാർത്ഥ് ദേശായി ഈ കൂട്ടുകെട്ട് പൊളിച്ചു.
മറുവശത്ത് ആക്രമണെകരിച്ച് കളിച്ച വിഷ്ണു വിനോദ് 57 പന്തുകളിൽ നിന്ന് തന്നെ തന്റെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. സിദ്ധാർത്ഥ് ദേശായിയെ സിക്സർ പറത്തി അർദ്ധ സെഞ്ച്വറിയിലെത്തിയ താരം ആ ഓവറിൽ വീണ്ടും ഫോറും സിക്സും നേടി തിളങ്ങി.
ഒടുവിൽ 66 റൺസ് നേടിയ വിഷ്ണു വിനോദ് അമിത് ദേശായിയുടെ പന്തിൽ എൽ.ബി.ഡബ്ല്യു. ആയി പുറത്താകുകയായിരുന്നു.
തുടർന്ന് ഒത്തുചേർന്ന മുഹമ്മദ് അസറുദ്ദീനും ആദിത്യ സർവാതെയും അടങ്ങിയ ആറാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന് വലിയാശ്വാസമായി. വളരെ ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേർന്ന് 95 റൺസാണ് കൂട്ടിച്ചേർത്തത്.
എന്നാൽ 58 റൺസ് എടുത്ത സർവാതെ സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ പുറത്തായതോടെ വീണ്ടും തകർച്ച നേരിട്ടു. പിന്നാലെ 30 റൺസ് കൂടി ചേരുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകൾ കൂടി നിലംപൊത്തി.
57 റൺസാണ് മുഹമ്മദ് അസറുദ്ദീൻ നേടിയത്. ഗുജറാത്ത് നിരയിൽ അർസാൻ നഗ്വാസ്വെല്ല നാലും ചിന്തൻ ഗജ മൂന്നും സിദ്ധാർത്ഥ് ദേശായി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
തുടർന്ന് ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർബോർഡിൽ റൺസ് ചേരും മുൻപ് രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി.
വെറും 7 റൺസ് എടുത്ത രോഹൻ അർസാൻ നഗ്വാസ്വെല്ലയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച സച്ചിൻ ബേബിയും അഭിഷേക് പി.
നായരും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ മൂന്നാം ദിവസത്തെ മത്സരം അവസാനിപ്പിച്ചു. 29 റൺസുമായി അഭിഷേക് ക്രീസിലുണ്ട്.
സച്ചിൻ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

