തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര പൊഴിയൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.
വെങ്കടമ്പ് സ്വദേശി രാജന് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ അനൂപ് കൃഷ്ണന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതി അനൂപ് വിഴിഞ്ഞം സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നതും പൊലീസ് സ്ഥിരീകരിക്കുന്നതും. സംഭവത്തെക്കുറിച്ച് പൊലീസ് നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ: രാജന് മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
ഇന്നലെ ഇയാളുടെ വീട്ടില്‍വെച്ച് സുഹൃത്തായ അനൂപുമൊത്ത് ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയുമുണ്ടായി.
ഇതിന്റെ തുടര്‍ച്ചയായാണ് അനൂപ് സുഹൃത്തായ രാജനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട
രാജന്റെ ശരീരത്തില്‍ 35ല്‍ അധികം വെട്ടേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെക്കുറിച്ചുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
പിടിയിലായ പ്രതി അനൂപിനെ നാളെ കോടതിയില്‍ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

