തിരുവനന്തപുരം ജില്ലയിൽ യുവാവിന്റെ ദാരുണമായ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പെരുംകുഴി സ്വദേശിയായ സജിയുടെ മരണത്തിന് കാരണം ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസുകാരുടെ മർദ്ദനമാണെന്നാണ് കുടുംബത്തിന്റെ പരാതി.
ഇന്ന് രാവിലെയാണ് സജിയെ സ്വന്തം വസതിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഈ മാസം രണ്ടിന് വീടിനു മുന്നിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ സജിയെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കി.
മറ്റൊരാളെ പൊലീസ് മർദ്ദിക്കുന്നത് കണ്ട് സജി ഇത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിനും ക്രൂരമായ കയ്യേറ്റത്തിനും കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

