ബെംഗളൂരു: നഗരത്തിലെ മാഗഡി മെയിൻ റോഡിലുള്ള ഹോട്ടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാമാക്ഷിപാളയം സ്വദേശിനിയായ വീട്ടമ്മയാണ് മരിച്ചത്.
ഭർത്താവും രണ്ട് പെൺമക്കളുമുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
യുവതിക്ക് അയൽക്കാരനായ ഓഡിറ്ററുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് മരിച്ച യുവതിയാണ് തന്റെ സുഹൃത്തിനെ ഈ ഓഡിറ്റർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.
പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. വ്യാഴാഴ്ച രാത്രി, തന്റെ സുഹൃത്തും ഓഡിറ്ററും ഹോട്ടലിൽ ഒരുമിച്ചുണ്ടെന്നറിഞ്ഞ യുവതി, ഇവർ താമസിച്ചിരുന്ന മുറിയുടെ സമീപത്തായി മറ്റൊരു മുറിയെടുത്തു. തുടർന്ന് ഇവരെ മുറിക്ക് പുറത്തേക്ക് വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും ഓഡിറ്റർ വാതിൽ തുറക്കാൻ വിസമ്മതിച്ചു.
ഇതേച്ചൊല്ലി വാതിലിന് പുറത്ത് വെച്ച് മൂവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ബഹളം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരെ ഓഡിറ്റർ വിവരമറിയിച്ചതിനെ തുടർന്ന് യുവതി സ്വന്തം മുറിയിലേക്ക് മടങ്ങി.
പിന്നീട് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചനയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
ഓഡിറ്ററെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

