2029 ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് തമിഴ്നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ വ്യക്തമാക്കി. ഈ വിഷയത്തിൽ മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനും മറ്റ് മന്ത്രിമാരും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, അതിനാൽ ഇതിൽ യാതൊരുവിധത്തിലുള്ള അനാവശ്യ വിവാദങ്ങളുടെ ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, വിജയ് ഭാവിയിലെ പ്രധാനമന്ത്രിയാണെന്ന തരത്തിൽ തമിഴക വെട്രി കഴകം (ടിവികെ) ഉയർത്തിയ വാദങ്ങളിൽ കോൺഗ്രസ് വൃത്തങ്ങൾ പരസ്യമായി തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ടിവികെ നേതാക്കളുടെ സമീപനം ആരാധകമനോഭാവത്തിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടി പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ എം.പി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

