പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന ടി. ഷിനോദ് കുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പത്രപ്രവർത്തക പുരസ്കാരത്തിനായി എൻട്രികൾ ക്ഷണിച്ചു.
കാലിക്കറ്റ് പ്രസ് ക്ലബ്ബും ജേണലിസ്റ്റ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
2025 ജൂലായ് ഒന്നിനും 2026 ജൂണ്‍ 30നും ഇടയിൽ മലയാള പത്രങ്ങളിലും അംഗീകൃത ഓൺലൈൻ വാർത്താ പോർട്ടലുകളിലും പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികളാണ് അവാർഡിനായി പരിഗണിക്കുന്നത്. മത്സരാർത്ഥികൾക്ക് ഒരു എൻട്രി വീതം അയക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

